അക്ഷര മലയാളം
തങ്കശ്ശേരിയുടെ ചരിത്രത്തിന്‍റെ ഭാഗമായി.(1986-2022)
1986 നവംബര്‍ 27 നാണ് തങ്കശ്ശേരിയില്‍ ബിഷപ്ഹൗസിനു സമീപം വിന്‍വ്യൂവില്‍ ശ്രീമാന്‍ ബഞ്ചമിന്‍റെ വീട്ടില്‍ അക്ഷരയുടെ ആദ്യ ദീപം തെളിഞ്ഞത്.
ഓസ്വിന്‍ ബഞ്ചമിന്‍ ആദ്യവിദ്യാര്‍ഥി.
ആംഗ്ലോ ഇന്ത്യന്‍സിനു പ്രാധാന്യമുള്ള തങ്കശ്ശേരിയില്‍ ഇന്‍ഫന്‍റ് ജീസസ്,മൊണ്ട്കാര്‍മ്മല്‍,ട്രിനിറ്റി സ്കൂളുകളുടെ ഓരം പറ്റി വളര്‍ച്ച.
ആദ്യ ശന്പളം നാല്പതു രൂപ.ഒരു കുട്ടി അങ്ങനെ പോയി ഒരു വര്‍ഷം.
ആദ്യ വിദ്യാര്‍ത്ഥിയില്‍ മേല്‍ വിലാസം ഉണ്ടാകാത്ത അവസ്ഥ.അന്നു കാവനാട്ട് നിന്നു വന്നാണ് പഠിപ്പിക്കുന്നത്.ഏതാണ്ട് നാലഞ്ച് കിലോമീറ്റര്‍ ദൂരം പോയി വരണം.നഷ്ടക്കച്ചവടമെന്ന് വീട്ടുകാര്‍.അന്ന് ഞാന്‍ മൂത്ത സഹോദരന്‍ ഇച്ചച്ചന്‍റെ കാവനാട്ട് താമസമുള്ള ഭാര്യ വത്സലയ്ക്കും മക്കള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.
ട്യൂഷന്‍ രംഗം വിട്ട് കണ്ക്ടര്‍ ആകുന്നതു പോലും ചിന്തിച്ചു,രംഗം വിട്ട് ഓടി പോയാലോ എന്ന് ചിന്തിച്ചു തുടങ്ങി.
സ്വന്തം കഴിവ് തെളിയിക്കാന്‍ പര്യാപ്തമായ ഒരു കുട്ടി കൂടി വന്നെങ്കിലെന്ന് ആശിച്ചു നില്‍ക്കുന്ന സമയം.ഒരു പ്രതീക്ഷ വെച്ച് കാത്തിരുന്ന ആ വര്‍ഷം ആ അദ്ഭുതം നടന്നു.
ആര്‍നോള്‍ഡ് റൊസാരിയോ.ഏഴാം ക്ലാസില്‍ പഠിക്കുന്നു.അന്നോളം മലയാളം ജയിച്ചിട്ടില്ല.ആ വരവ് ഒരു നിമിത്തമായി .അയാളുടെ ജയത്തിനു ഞാന്‍ നിമിത്തമായി.(അയാള്‍ പിന്നീട് ഡിഗ്രി വരെ മലയാളം ജയിച്ചു എന്നത് ചരിത്രം) കാലം കാത്തു വെച്ച നിമിഷം.പിന്നീട് അയാളുടെ കുടുംബത്തിലെ എല്ലാവരുടേയും മക്കള്‍ അവിടെ പഠിച്ചു.പല തലമുറകള്‍.ഒരു പക്ഷേ ഏറ്റവും വലിയ ശന്പളം തന്ന കുടുംബവും അതു തന്നെ.
പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.ജൈത്രയാത്രയുടെ തുടക്കമായി അത്.പിന്നീട് ധാരാളം കുട്ടികള്‍ ആഞ്ചോ സായ്വിന്‍റെ വീട്ടിലേയ്ക്കു ഒരു സെന്‍റര്‍ ആയി അതു മാറി.
ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 90 നു മുകളില്‍ മാര്‍ക്കു വാങ്ങുന്നിടം വരെ അതു വളര്‍ന്നു.
1986 ല്‍ നിന്ന് 2022 ലേയ്ക്ക് മുപ്പത്താറ് വര്‍ഷങ്ങള്‍..
അങ്ങനെ കടലും ലൈറ്റ്ഹൗസും,കോട്ടയും.കാവല്‍ ആര്‍ച്ചും നിറഞ്ഞ തങ്കശ്ശേരിയില്‍ ഒരു ഇടം പിടിട്ടു,മുന്നോട്ട്.
No comments:
Post a Comment