2010, ജനുവരി 3, ഞായറാഴ്‌ച
ഓസ്വിന്‍ ബെഞ്ചമിന്‍ വന്നു..
ഓസ്വിന്‍ |
ഞാന്‍ കാത്തിരിക്കുകയായിരുന്നു,
വര്‍ഷങ്ങള്‍ ആയി,എവിടെയോ മുറിഞ്ഞു പോയ ഒരു ഓര്‍മ്മ തെറ്റ് പോലെ ഓസ്വിന്‍ മനസ്സില്‍ മുറിവായി കിടന്നിരുന്നു.
എങ്ങോട്ട് എന്ന് അറിയാതെ പകച്ചു നിന്നപ്പോള്‍ ,ജീവിതം വഴി മുട്ടി നിന്നപ്പോള്‍ ഇര്ളില്‍ മോഹങ്ങളുടെ തിരിനാളം മാത്രം..
തങ്കശ്ശേരിയില്‍ ചെന്നിറങ്ങി..ഒരു ട്യൂഷന്‍ ടീച്ചറുടെ വേഷം എടുത്തു അണിഞ്ഞു. .
അദ്ധ്യാക്ഷരം കുറിച്ച് തന്ന ഗുരു കാരണവരുടെ കൃപ....
അത് അത്താഴം ആയി,
ഭാവിയുടെ വഴിത്താരയിലെ പൂവുകള്‍ ആയി..
ആദ്യത്തെ കുട്ടി..ഓസ്വിന്‍,ശമ്പളം മാസം 40 രൂപ.
അതുമായി ഒരു വര്ഷം മുഴുവന്‍ ഞാന്‍ നടന്നു,അവിടെ നിന്ന് കൊളുത്തിയ ദീപങ്ങളാണ് അക്ഷരയെ ഒരു വലിയ പ്രസ്ഥാനം ആകിയത്...
ഒസ്വിന്റെ അച്ഛനും,അമ്മയും കാട്ടിയ സ്നേഹത്തിന്റെ തണലില്‍ ജീവിതം കൂട്ടി ചേര്‍ത്ത് ഞാന്‍..
ആ ഓസ്വിന്‍ ആണ് ഇന്ന് എന്നെ കാണാന്‍ വന്നിരിക്കുന്നത്..
വിദേശത്ത് ജോലിയും ആയി പോയ അയാള്‍ ഇന്നലെ 24 വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ തേടി വന്നു...
ആ കടം വീടുന്നു
No comments:
Post a Comment