Monday, October 31, 2022



2005 ജൂലൈ 5 
ഒരു ശിഷ്യന്റെ ഓര്‍മ്മയ്ക്ക്‌..

ഡോക്ടര്‍ ദീപു വന്ന ദിവസം.

വര്‍ഷങ്ങള്‍ 12 പുറകിലേക്ക് ഓടി പോയി മനസ്സ്..
ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നാണ് അവന്‍ വന്നത്.അവിടെ നിന്ന് മെഡിസിന്‍ പഠിച്ച ശേഷം ഉള്ള വരവ്.നാട്ടില്‍ അവനു ബന്ടുക്കള്‍ ആരും ഇല്ല.എങ്കിലും അവന്‍ പഠിച്ച,താമസിച്ച സ്ഥലം തേടി വന്നു.അവിടെ അവന്‍ അക്ഷര തിരക്കി നടന്നു.ഒടുവില്‍ കണ്ടെത്തി..അപ്പോളേക്കും ഞങ്ങള്‍ പല സ്ഥലം മാറി കഴിഞ്ഞിരുന്നു...
"എന്നെ അറിയുമോ..?"
മെലിഞ്ഞു കൊലുന്ന വെളുത്ത പയ്യന്‍ ചോതിച്ചു..
കറുത്ത പുരികങ്ങള്‍ കൂട്ടിമുട്ടുന്ന തീഷ്ണ മായ കണ്ണുള്ള അവനെ തേടി ഞാന്‍ വര്‍ഷങ്ങള്‍ 12 പുറകിലേക്ക് ഓടി .ഏഴാം ക്ലാസില്‍ പഠിക്കാന്‍ വന്ന മുന്‍ ശുണ്ടിയുള്ള ,എന്നും ഓരോ തരം അസുഗതാല്‍  ക്ലാസ്സില്‍ പോകാത്ത,നന്നായി പഠിക്കുന്ന ഒരു കുട്ടി...
"ദീപു അല്ലെ"
ദേവിയുടെ അനുജന്‍ അല്ലെ..
എന്റെ തിരിച്ചറിവ് അവനെയും അമ്പരപ്പിച്ചു..
ഒന്നും മാറുന്നില്ല,മായുന്നില്ല.
വര്‍ഷങ്ങള്‍ക്കു മായ്ക്കാന്‍ കഴിയാത്ത വിധം ചില ബന്ധങ്ങള്‍ ഭാക്കി നില്‍ക്കുന്നു.
അവര്‍ പഠിപ്പ് കഴിഞ്ഞു മടങ്ങി പോയപ്പോള്‍ നല്‍കിയ ഒരു മേശ ഇപ്പോളും മറന്നിട്ടില്ല.
അന്നത്തെ ദാരിദ്ര്യ തീയില്‍ പെട്ട് കത്തി പോയെങ്കിലും പക്ഷെ സ്നേഹ സ്മരണകള്‍ നിത്യ വസന്തങ്ങള്‍ ആണ്.
ഇനിയും വരും..
അവന്‍ പോയി.ഇപ്പോള്‍ യു .കെ.യില്‍ ജോലി ചെയ്യുന്നു.
വെറും ഒരു വര്ഷം മാത്രം മലയാളം പഠിച്ച ഒരു കുട്ടി ആ ബന്ദം ഇത്ര വര്ഷം സൂക്ഷിച്ചു വെച്ച അദ്ഭുതം ബാക്കി നില്‍ക്കുന്നു.
എന്തെല്ലാം സമ്മാനങ്ങള്‍..ഗുരു ധെക്ഷിനകള്‍ 

ഞാന്‍  ഭാഗ്യവാന്‍ ആണ്.

 2013, ജനുവരി 7, തിങ്കളാഴ്‌ച

ദൈവങ്ങള്‍ വിരുന്നു വരുന്ന ഡിസംബര്‍


വിവേക്,പ്രിന്‍സ് ,പ്രിന്‍സെ  ചേര്‍ത്തല



കൊല്ലത്തേക്ക് ദൈവങ്ങള്‍ വരുന്നത്
 ഡിസംബറില്‍ ആണ്.

പണ്ടെങ്ങോ വര്‍ഷങ്ങള്‍ക്കു മുന്പ് പഠിച്ചു പിരിഞ്ഞവേര്‍,അതും ഒന്നോ രണ്ടോ വര്ഷം മാത്രം പഠിക്കാന്‍ വന്നവര്‍ ജോലി കഴിഞ്ഞു വിദേശങ്ങളില്‍ നിന്നും എന്നെ തേടി വരുന്നു.. 
അധ്യാപകനും  കുട്ടികളും അല്ലാതെ കൂട്ടുകാരായി ഒത്തു കൂടുന്ന ഇ മുഹൂര്‍ത്തം മനോഹരം തന്നെ.സ്നേഹത്താല്‍ ആര്‍ദ്രം തന്നെ.ഇത്ര വലിയ ഗുരു ദകഷിനകള്‍ മറ്റുള്ളവര്‍ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.പക്ഷെ ഞാന്‍ ഭാഗ്യവാന്‍ തന്നെ.
ആദ്യം വന്നത് സനീഷും ഭാര്യയും
 പിന്നീടു വന്നത് ചാക്കോ.
അതാ വരുന്നു പ്രിന്‍സ്  .
 


വര്ഷം തോറും അത് മുടങ്ങാതെ നടക്കുന്നു.
അക്ഷര മര താഴെ ഒത്തു ചേരാന്‍ ,കുറച്ചു ദിവസം ഒത്തു കൂടാന്‍,കളിയ്ക്കാന്‍,തമാശ പറയാന്‍,യാത്ര പോവാന്‍,കുടിക്കാന്‍,ചീട്ടു കളിയ്ക്കാന്‍.
ശിഷ്യ  സമ്പത്ത് അനുഭവിച്ചു കഴിയാന്‍ കഴിയാന്‍ ദൈവം തന്ന അവസരം.

സനീഷ്
അതൊരു രാജകീയ വരവാണ്.

ഒരു രാജാവിന്റെ ലക്ഷണങ്ങള്‍ അവനില്‍ ഉണ്ട് 

മന്ത്രിമാര്‍ പോലെ രണ്ടു പേര്‍,അനുയായികള്‍ ആയി ഒരു പാട് പേര്‍.അവെര്‍ക്കൊപ്പം പാട്ടും,കൂത്തും,കളിയും,ബഹളവും ആയി കുറെ ദിനങ്ങള്‍..പൊടി ക്കുന്നത്  ആയിരങ്ങള്‍.ഇത്ര നിഷകളങ്കമായ ഒരാള്‍ വേറെ ഇല്ല .അത് പോലൊരു ഭാര്യയും അവനു കിട്ടി.അവെരോടൊപ്പം കൊടൈകനാല്‍ പോയി.ഒപ്പം എന്റെ രണ്ടു മക്കളും കൂടി. തീരാത്ത  കടപ്പാടുമായി അവന്‍ ജീവിതം നിറയുന്നു.

ചാക്കോ
സ്നേഹത്തിന്റെ നൂലിഴകളില്‍ ദൈവം കൊരുത്ത മുത്ത്‌ ആണ് അവന്‍.ത്യാഗം ആണ് അവന്‍.അച്ഛന്‍ മരിക്കുമ്പോള്‍ വരുത്തി വെച്ച കടവും ആയി മുങ്ങുന്ന കപ്പല്‍ നയിച്ച കപ്പിത്താന്‍..
സഹോദരനെ കൂടെ നിര്‍ത്തി അവന്‍  പ്രതിസന്ധിയെ നേരിട്ട് ആ  തോണി കരക്കടുപ്പിച്ചു.പെങ്ങളെ കെട്ടിച്ചു,അനുജനെ കെട്ടിച്ചു.അവന്‍ അതിനൊക്കെ മുന്നില്‍ നിന്നു.പഠിത്തം ഇടയ്ക്കു നിര്‍ത്തി വെച്ച് ജീവിതം തുഴയാന്‍ പോയ അവനെ ദൈവം കൈ വിട്ടില്ല.ഒരു എന്ജിനെയെര്‍  കുട്ടി തന്നെ അവനു വധു ആയി വന്നു.അതാണ് ദൈവതിന്റെ കളി കള്‍..
അവന്റെ വിവാഹം ഡിസംബര്‍ 5 നു ഗംഭീരമായി നടന്നു.സന്തോഷം.


പ്രിന്‍സ്
 വിവാഹത്തിനു ശേഷം ഉള്ള വരവ്. ഞങ്ങള്‍ തമ്മില്‍ മുന്ബുള്ള ഒരു പിണക്കം നിലനില്‍ക്കുന്നുണ്ട്.അത് മറക്കാന്‍ പറ്റിയിരുന്നില്ല.എങ്കിലും ഒട്ടിച്ചു വെച്ച പോലെ ഉള്ള ഒരു ബന്ധം ആയി എനിക്ക് ഇത്തവണ തോന്നി.ഒരു കെട്ടി പിടിയിലും,ചിരിയിലും ആ അകലം ബാക്കി നിന്ന്.ഒരു അകല്‍ച്ച വളരെ സജീവം ആയിരുന്നു എവിടെയും ഒരു കുറവ് കണ്ടു.ഫോര്മര്‍ സ്റ്റുഡന്‍സി നായി നടത്തിയ അത്താഴ  വിരുന്നില്‍ അരുണ്‍ സര്‍ സകുടുംബം,ജുസ്ടുസ് കുടുംബം,പ്രിന്‍സെ കുടുംബം,ചാക്കോ,ശ്യാം,വിവേക്,റോമി അടക്കം ബോര്‍ഡേഴ്സ് എല്ലാം ഉള്‍ ചേര്‍ന്ന് ഗംഭീരം ആക്കി.

അന്ന് രാത്രി പ്രിന്‍സും ആയി വഴക്കിട്ടു.വലിയ കലഹം ആയി അത് മാറി.
പിറ്റേന്ന് പതിവ് പ്രഭാതം.
ഒരിക്കലും മടങ്ങി വരാത്ത വിധം അകന്നു പോകേണ്ട അവര്‍ മടങ്ങി വന്നു.ആദ്യം വന്നത് പ്രിന്‍സ് തന്നെ.ഞങ്ങളുടെ പഴകാല വഴക്കുകളില്‍ ഞങ്ങള്‍ അങ്ങനെ ആയിരുന്നു.ആരെങ്കിലും ഒരാള്‍ ആദ്യം എത്തും .അത് തന്നെ ആവര്‍ത്തനം.
അവന്‍ പോകുന്ന ഡിസംബര്‍ 5 രാവിലെ അവന്‍ വീട്ടില്‍ എത്തി കട്ടിലില്‍ വന്നു കിടന്നു.ചെറു പിണക്കം കൊണ്ട് മറന്നു അകന്നു നിന്നവര്‍..അത് മറന്നു.ഞാനും ഒപ്പം പോയി കിടന്നു.ആ പിണക്കം വഴി മാറി ഇണക്കം ആയി പരിണമിച്ചു.
പിന്നെ അവനെ യാത്ര ആക്കാന്‍ ഞാനും പോയി.
.ഫോര്മര്‍ സ്ടുടെന്റ്സ് നായി നടത്തിയ അത്താഴ  വിരുന്നില്‍ അപ്രതീക്ഷിമായി ഒരു അതിഥി എത്തി.അമിത്.
പിണങ്ങിയും,ഇണങ്ങിയും  കഴിയുന്ന രഹസ്യ സ്നേഹിതരായിരുന്നു ഞങ്ങള്‍ എന്നും.അവന്റെ വരവും ഡിസംബറിനു മാറ്റ് കൂട്ടി.
ഉത്സവ കാലങ്ങള്‍ ഇനിയും വരും.

ഇനിയും കിളികള്‍ മാറി മാറി
 അക്ഷര മര താഴെ വരും..

മരം കാത്തിരിക്കുന്നു കിളികള്‍ക്കായി. 













Sunday, October 30, 2022

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

 2010, ജനുവരി 3, ഞായറാഴ്‌ച

ഓസ്വിന്‍ ബെഞ്ചമിന്‍ വന്നു..

 ഓസ്വിന്‍ 

ഞാന്‍ കാത്തിരിക്കുകയായിരുന്നു,
വര്‍ഷങ്ങള്‍ ആയി,എവിടെയോ മുറിഞ്ഞു പോയ ഒരു ഓര്‍മ്മ തെറ്റ് പോലെ ഓസ്വിന്‍ മനസ്സില്‍ മുറിവായി കിടന്നിരുന്നു.

    1986 ഇല്‍ കൊല്ലം എന്നാ മഹാ നഗരത്തില്‍ കീറി പറിഞ്ഞ സര്‍ട്ടിഫിക്കറ്റ് ഉം ആയി വന്നിരങ്ങുമ്പോ; ശൂന്യമായ മടിശീലയും,ഒത്തിരി സ്വപ്നങ്ങളും ബാക്കിയുണ്ടായിരുന്നു
എങ്ങോട്ട് എന്ന് അറിയാതെ പകച്ചു നിന്നപ്പോള്‍ ,ജീവിതം വഴി മുട്ടി നിന്നപ്പോള്‍ ഇര്ളില്‍ മോഹങ്ങളുടെ തിരിനാളം മാത്രം..

തങ്കശ്ശേരിയില്‍ ചെന്നിറങ്ങി..ഒരു ട്യൂഷന്‍ ടീച്ചറുടെ വേഷം എടുത്തു അണിഞ്ഞു. .
അദ്ധ്യാക്ഷരം കുറിച്ച് തന്ന ഗുരു കാരണവരുടെ കൃപ....
അത് അത്താഴം ആയി,
ഭാവിയുടെ വഴിത്താരയിലെ പൂവുകള്‍ ആയി..
ആദ്യത്തെ കുട്ടി..ഓസ്വിന്‍,ശമ്പളം മാസം 40 രൂപ.
അതുമായി ഒരു വര്ഷം മുഴുവന്‍ ഞാന്‍ നടന്നു,അവിടെ നിന്ന് കൊളുത്തിയ ദീപങ്ങളാണ് അക്ഷരയെ ഒരു വലിയ പ്രസ്ഥാനം ആകിയത്...

ഒസ്വിന്റെ അച്ഛനും,അമ്മയും കാട്ടിയ സ്നേഹത്തിന്റെ തണലില്‍ ജീവിതം കൂട്ടി ചേര്‍ത്ത് ഞാന്‍..
ആ ഓസ്വിന്‍ ആണ് ഇന്ന് എന്നെ കാണാന്‍ വന്നിരിക്കുന്നത്..
വിദേശത്ത് ജോലിയും ആയി പോയ അയാള്‍ ഇന്നലെ 24 വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ തേടി വന്നു...
ആ കടം വീടുന്നു

അക്ഷര മലയാളം

തങ്കശ്ശേരിയുടെ ചരിത്രത്തിന്‍റെ ഭാഗമായി.(1986-2022)

1986 നവംബര്‍ 27 നാണ് തങ്കശ്ശേരിയില്‍ ബിഷപ്ഹൗസിനു സമീപം വിന്‍വ്യൂവില്‍ ശ്രീമാന്‍ ബഞ്ചമിന്‍റെ വീട്ടില്‍ അക്ഷരയുടെ ആദ്യ ദീപം തെളിഞ്ഞത്.
ഓസ്വിന്‍ ബഞ്ചമിന്‍ ആദ്യവിദ്യാര്‍ഥി.
    ആംഗ്ലോ ഇന്ത്യന്‍സിനു പ്രാധാന്യമുള്ള തങ്കശ്ശേരിയില്‍ ഇന്‍ഫന്‍റ് ജീസസ്,മൊണ്ട്കാര്‍മ്മല്‍,ട്രിനിറ്റി സ്കൂളുകളുടെ ഓരം പറ്റി വളര്‍ച്ച.
ആദ്യ ശന്പളം നാല്പതു രൂപ.ഒരു കുട്ടി അങ്ങനെ പോയി ഒരു വര്‍ഷം.
    ആദ്യ വിദ്യാര്‍ത്ഥിയില്‍ മേല്‍ വിലാസം ഉണ്ടാകാത്ത അവസ്ഥ.അന്നു കാവനാട്ട് നിന്നു വന്നാണ് പഠിപ്പിക്കുന്നത്.ഏതാണ്ട് നാലഞ്ച്  കിലോമീറ്റര്‍ ദൂരം പോയി വരണം.നഷ്ടക്കച്ചവടമെന്ന് വീട്ടുകാര്‍.അന്ന് ഞാന്‍ മൂത്ത സഹോദരന്‍ ഇച്ചച്ചന്‍റെ കാവനാട്ട് താമസമുള്ള ഭാര്യ വത്സലയ്ക്കും മക്കള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.
ട്യൂഷന്‍ രംഗം വിട്ട്  കണ്ക്ടര്‍ ആകുന്നതു പോലും ചിന്തിച്ചു,രംഗം വിട്ട് ഓടി പോയാലോ എന്ന് ചിന്തിച്ചു തുടങ്ങി.
    സ്വന്തം കഴിവ് തെളിയിക്കാന്‍ പര്യാപ്തമായ ഒരു കുട്ടി കൂടി വന്നെങ്കിലെന്ന് ആശിച്ചു നില്‍ക്കുന്ന സമയം.ഒരു പ്രതീക്ഷ വെച്ച് കാത്തിരുന്ന ആ വര്‍ഷം ആ അദ്ഭുതം നടന്നു.
    ആര്‍നോള്‍ഡ് റൊസാരിയോ.ഏഴാം ക്ലാസില്‍ പഠിക്കുന്നു.അന്നോളം മലയാളം ജയിച്ചിട്ടില്ല.ആ വരവ് ഒരു നിമിത്തമായി .അയാളുടെ ജയത്തിനു ഞാന്‍ നിമിത്തമായി.(അയാള്‍ പിന്നീട് ഡിഗ്രി വരെ മലയാളം ജയിച്ചു എന്നത് ചരിത്രം) കാലം കാത്തു വെച്ച നിമിഷം.പിന്നീട് അയാളുടെ കുടുംബത്തിലെ എല്ലാവരുടേയും മക്കള്‍ അവിടെ പഠിച്ചു.പല തലമുറകള്‍.ഒരു പക്ഷേ ഏറ്റവും വലിയ ശന്പളം തന്ന കുടുംബവും അതു തന്നെ.
    പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.ജൈത്രയാത്രയുടെ തുടക്കമായി അത്.പിന്നീട് ധാരാളം കുട്ടികള്‍ ആഞ്ചോ സായ്വിന്‍റെ വീട്ടിലേയ്ക്കു ഒരു സെന്‍റര്‍ ആയി അതു മാറി.
    ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 90 നു മുകളില്‍ മാര്‍ക്കു വാങ്ങുന്നിടം വരെ അതു വളര്‍ന്നു.
1986 ല്‍ നിന്ന് 2022 ലേയ്ക്ക് മുപ്പത്താറ് വര്‍ഷങ്ങള്‍..
അങ്ങനെ കടലും ലൈറ്റ്ഹൗസും,കോട്ടയും.കാവല്‍ ആര്‍ച്ചും നിറഞ്ഞ തങ്കശ്ശേരിയില്‍ ഒരു ഇടം പിടിട്ടു,മുന്നോട്ട്.